Saturday 13 April 2013

പണ്ട് കേട്ട ഒരു കഥയാണ്..
രണ്ട് ചേട്ടന്മാര്‍ ഒരു വീട്ടില്‍ ഉടമ്പടി പണിക്ക് പോയി.. വീടിന്റെ തൊട്ടപ്പ്രത്തെ ചായ്പ്പിലാണ് അച്ചാച്ചന്‍മാരുടെ വാസം.. വീട്ടിലാണേ
ഒരച്ഛനും അങ്ങേര്‍ടെ മകളും മാത്രം.
ഇവന്‍മാര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കുന്നതും , ചോറ് കൊടുക്കുന്നതും ഒക്കെ ഈ പെണ്ണാണ്..
പെണ്ണിന്റെ അടുത്ത് നിന്ന് ഇവന്‍മാര്‍ പറയും..
ഒന്നാമന്‍ : ഓ ചന്നാ എരക്കാടാ... കെവളെ യെട്ടുന്നോന്റെ ഭമയം സയങ്കരം
{{ഓ എന്നാ ...ചരക്കാടാ... ഇവളെ കെട്ടുന്നോന്റെ സമയം ഭയങ്കരം.}}
രണ്ടാമന്‍ : പിവളെ ഇലൊരെണ്ണത്തിനെ കീഡിപ്പിച്ചിട്ട് പിട്ടുന്നത് ആവപര്യന്തം ലാണേലും ആഭാ...
{ഇവളെ പോലൊരെണ്ണത്തിനെ പീഡിപ്പിച്ചിട്ട് കിട്ടുന്നത് ജീവപര്യന്തം ആണേലും ലാഭാ...}
പെണ്ണ് : എന്നാ?? ഇതേത് ഭാഷയാ...
രണ്ടാമന്‍ : അതൊക്കെയുണ്ട്..
**അവന്മാരങ്ങനെ ചൊറിച്ച് മല്ലി ആര്‍മാദിച്ച് കഴിഞ്ഞു.. **
ഒന്നാമന്‍ ഒരിക്കല്‍ പെണ്ണ്ന്റച്ഛനോട് : തെളവാ കന്റെ നോള് മല്ല വുപ്പര്‍ സണ്ടിയാ...
അച്ഛന്‍ : ഏ???? ഇതേത് ഭാഷ??
ഒന്നാമന്‍ : ഞങ്ങള്‍ ഒരു റിസോര്‍ട്ടിന്റെ പണിക്ക് കുറെക്കാലം അട്ടപ്പാടീലാരുന്നു,, അവിടെ കുറെ ആദിവാസികളുണ്ടാര്ന്ന്,,
രണ്ടാമന്‍ : അവര്‍ടെ മൂപ്പന്‍ പഠിപ്പിച്ചതാ,, എങ്ങന്ണ്ട്??
അച്ഛന്‍ : കൊള്ളാം,, കൊള്ളാം,, നല്ല രസണ്ട്...
** അവളത് വഴി വന്നു **
രണ്ടാമന്‍ :സിപ്പത്താറ് മു...
ഒന്നാമന്‍ : അല്ല,,, ബിപ്പത്താറ് മു...
രണ്ടാമന്‍ : കെന്നാണേലും എള്ളാം..
പെണ്ണ് : പിന്നേം , തൊടങ്ങിയോ ആദിവാസികള്‍,, ആ,, ഇന്നുച്ചക്ക് വീട്ടിലാ ഊണ്.. അച്ഛന്റെ പെറന്നാളാ,, വരണെ....
''''വോ!!''''
** അവന്‍മാരുണ്ണാമ്പോയി, അതിനിടേല്‍ പെണ്ണിനെ വാക്കുകൊണ്ടാക്രമിച്ചു, അച്ഛന്‍ ഉണ്ട് തീരാറായപ്പോള്‍ ....**
പെണ്ണ് : അറച്ചൂടി കുങ്ങോട്ട് മഴിക്കച്ഛാ.. കോരൊഴിക്കട്ടെ, ഏ??

No comments:

Post a Comment