Friday 21 December 2012

എന്നെ കാണാതായി..


എന്നെ കാണാതായി എന്നറിഞ്ഞപ്പോള് ഞാനാദ്യം ചെന്ന് തപ്പിയത് എന്റെ പുതപ്പിനടിയിലായിരുന്നു,, പിന്നീട് പുസ്തകങ്ങളുടെ ഇടയിലും,, പുറത്തന്വേഷിച്ചിറങ്ങുന്നതിന് മുന്പായി ഫേയ്സ്ബുക്കിലും കേറി നോക്കി. അമ്മ, രണ്ട് കൂട്ടുകാരുടെ അടുത്തന്വേഷിക്കാ൯ പറഞ്ഞെങ്കിലും അവിടെങ്ങും ഞാനുണ്ടാവില്ലെന്നുറപ്പായിരുന്നു,,. സന്ധ്യക്ക് ഞാനെന്നെ ബലിക്കല്ലില് തലയടിച്ച് മരിച്ച നിലയില് കണ്ടെത്തി... ചോരപ്പുഴ കണ്ടുഞാ൯ അപ്പോള്തന്നെകുഴഞ്ഞ് വീണു് മരിച്ചു...

Thursday 20 December 2012

ഫാരതഫൂമി

കോട്ടയത്തിപ്പം  പോലീസ്കാരെ തട്ടീട്ട് നടക്കാന്മേല, സാധാരണ പത്രപ്റവ൪ത്തക൪ക്കാണിവിടെ മുട്ട് മേടിക്കാ൯ യോഗം.... മലയാള മനോരമ. മാതൃഭൂമി, മംഗളം, അങ്ങനെയങ്ങനെ’,,,,
അതുപറഞ്ഞപ്പോഴാണോ൪ക്കുന്നത്..
ഈ  ദിനപ്പത്രം കൊണ്ട്  എന്തൊക്കെ ഉപയോഗങ്ങളുണ്ടല്ലേ, തൂക്കി വിക്കാം, വറുത്ത റവ തണുക്കാ൯ഇടാം, ഗ്ളാസ് തുടയ്ക്കാം, കുമ്പിള് കുത്താം, ഉറുമ്പിനെ തീ വെച്ച് കൊല്ലാം,   അടുപ്പില് തീ കൊളുത്താം ,വീശാം , വിരിച്ച് കിടക്കാം,,,. തുണിക്കടയില് ചെന്നാല് പേപ്പ൪ കോട്ട,, പേപ്പ൪ സില്ക്ക് സാരി മടക്കുകള്ക്കിടയില് നിന്നും ദിനപ്പത്രങ്ങള് കണ്ടെത്താ൯ കഴിയുന്നതാണ്..
ചില൪ക്ക് ദിവസം തുടങ്ങണേല് ചൂടു പത്രോം കാപ്പീം വേണം.. ഒരു സുഹൃത്ത് പറഞ്ഞതാണ്..
പത്രം എജന്റുമാരുടെ സമരം മൂലം ചില ദിവസങ്ങളില് പത്രം മുടങ്ങിയിരുന്നല്ലോ.. അന്നൊക്കെ അവരുടെ വീടിനടുത്തുള്ള ഒരാള് പഴയ പത്രം കൊണ്ട് കക്കൂസില് പോകുമായിരുന്നു എന്ന്,, പത്രം വായിച്ചില്ലേല് വയറങ്ങ് സുഖാവില്ലെന്ന്.. ഹല്ല  പിന്നെ പല ഉപയോഗങ്ങളാണല്ലോ..
ബാഗുകടകളില് ബാഗുകളെ പത്രം നിറച്ച് ഗ൪ഭിണി ആക്കാറുണ്ട്,,
പത്രം വായിക്കാനും ഓരോരുത്ത൪ക്കും ഓരോ കാരണങ്ങളാണ്.. പീഡനകഥ വായിച്ച് വികാരം കൊള്ളാം, ഹോ,,, പുതിയ ഓഫറുകളറിയാം,, ഏറ്റവും ചെറിയ ഒരു ഗുണമാണ് ഭാഷപഠിക്കാം എന്നുള്ളത്.. ഫാഷ .. അതായത് ടെസ്സേടെ ഫ. ബിരിയാണീടെ പ.
മലയാളഫാഷ , ഫാരതഫൂമി എന്നൊക്കെ മൊഴിഞ്ഞ് ഭാഷയേയും, വടിവാളും ബോംബും പത്രം  കൊണ്ട്  പൊതിഞ്ഞ് നാടിനെയും ബഹുമാനിക്കുന്നവ൪ക്ക്.. ഈ പോസ്റ്റ് സമ൪പ്പിക്കുന്നു.

എന്ന് സ്വന്തം                                                             ജാനകിക്കുട്ടി..