Wednesday, 18 September 2013

ഏകാന്ത പദയാത്രയില്‍ മനസ്സിന്റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു....
മനസ്സിനെ തന്റെ പിടിയിലൊതുക്കാനാവാതെ, അതിന്റെ ഭ്രാന്തമായ ഏറ്റക്കുറച്ചിലുകളെ ഒന്ന് ശാന്തമാക്കാന്‍, ആരോടും പറയാതെ, അനുവാദം ചോദിക്കാതെ എല്ലാ ബന്ധങ്ങളും ഉരിഞ്ഞെറിഞ്ഞിറങ്ങിപ്പോയ നായകന്‍. എന്താണ് ചെയ്യേണ്ടതെന്നറിയാതെ പതറിപ്പകച്ചു നില്‍ക്കുന്ന നായിക. ഇത് 'വടക്കുന്നതന്റെ' കഥ അല്ല. അരപ്പതിട്ടാണ്ട് മുന്നേ തന്നെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും , പ്രായമായ മാതാപിതാക്കളെയും മറന്നിറങ്ങിപ്പോയ ഭര്‍ത്താവിനെ ഇന്നും കാത്തിരിക്കുന്ന ഡോക്ടര്‍ സീമയെ നമുക്കതത്ര പരിചയമുണ്ടാവില്ല. എന്നാല്‍ തന്നെത്തന്നെ ഒന്ന് ശാന്തമാക്കാന്‍ സ്‌നേഹിക്കുന്നവരുടെ എല്ലാമുള്ളില്‍ തീകോരിയിട്ടു എല്ലാമുപേക്ഷിച്ചിറങ്ങിയ ഭര്‍ത്താവിനെ നമ്മള്‍ അറിയും. പെട്ടന്നൊരിക്കല്‍ നമ്മെയൊക്കെ ഞെട്ടിച്ച്‌കൊണ്ട് അപ്രത്യക്ഷനായ , ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ , സോണി .വി . ഭട്ടതിരിപ്പാട്. വീടും നാടും വിട്ട് തനിക്ക് മാത്രം മനസ്സിലാകുന്ന ലോകത്തേക്ക് സോണി യാത്രയായിട്ട് 5 വര്‍ഷമാകുന്നു. 2008 നവംബര്‍ 21നു ഗോവ ഫിലിം ഫെസ്ടിവല്‍ കവര്‍ ചെയ്യാന്‍ പോയ സോണി ഇന്നേവരെ തിരിച്ചെത്തിയിട്ടില്ല.  

ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള ഒളിച്ചോട്ടം  സോണിയുടെ ജീവിതത്തില്‍ പതിവായിരുന്നു. കുടജാദ്രി , ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമം തുടങ്ങിയവയായിരുന്നു ഇഷ്ട സങ്കേതങ്ങള്‍........ കൂടെയുണ്ടായിരുന്ന ക്യാമറമാനോട്‌പോലും പറയാതെ സോണി ഓടി മറഞ്ഞത് എങ്ങോട്ടാണ്. 
സോണിയെക്കുറിച്ച് ഡോക്ടര്‍ സീമക്ക് അവസാനമായി കിട്ടിയ വിവരം ഒരു കത്തും ഫോണ്‍ കോളുമാണ് . സോണി പടിയിറങ്ങി ഇത്ര നാള്‍ കഴിഞ്ഞിട്ടും അദ്ദേഹം എവിടെയാണെന്നതിന്റെ ഒരു സൂചനപോലും വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ  കിട്ടിയിട്ടില്ല. ഇത് സോണിയുടെ ആറാം ഒളിച്ചോട്ടമാണ്. കഴിഞ്ഞ 5 കൊല്ലമായി സോണിയെക്കുറിച്ചോര്‍ത്ത് കണ്ണീരിറ്റാത്തൊരു ദിവസം പോലും സീമക്കും കുടുംബത്തിനും ഉണ്ടായിട്ടില്ല.  
സോണിയെന്തിനായിരുന്നു തന്റെ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയത്?

രണ്ട് ധ്രുവങ്ങളില്‍ ആയിട്ടായിരുന്നു സോണിയുടെ മനസ്സ്. 'ബൈ പോളാര്‍ ഡിസീസ്' എന്ന രോഗത്തിന്റെ പിടിയിലായിരുന്നു അദ്ധേഹം. എന്നും കടുത്ത മാനസിക പിരിമുറുക്കം. ജോലിയോട് വല്ലാത്ത വിരക്തി. തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ അവസരത്തില്‍ സീമയോട് ചോദിക്കും ' എന്നെയൊരു പൂവുപോലെ, ഒരു കുഞ്ഞിനെപ്പോലെ നോക്കാന്‍ കഴിയുമോ നിനക്ക്, അല്‍പ്പനേരം എന്നെയൊന്നു അടുത്തുകിടത്തി ഉറക്കാമോ?' പണ്ടുമുതല്‍ക്കെ സോണി വ്യതസ്തന്‍ ആയിരുന്നു. ക്ലാസ്സ് മുറിയില്‍ ശാന്തനായി പെരുമാറിയിരുന്ന സോണി, വിനോധയത്രകളില്‍ അമിതാഹ്ലാദം കാട്ടിയിരുന്നു. സീമയെ അദ്യകാലത്തൊന്നും ജോലിക്കുപോകാന്‍ സമ്മതിച്ചിരുന്നില്ല, എപ്പോഴുമവര്‍ ഒപ്പമുണ്ടാവണമായിരുന്നു. സോണി പറയും 'ജീവിതമാണ് പ്രധാനം അല്ലാതെ ജോലിയും പഠുത്തവും ഒന്നുമല്ല' ആ സ്‌നേഹത്തില്‍ സന്തോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു സീമയ്ക്ക്.

മാധ്യമപ്രവര്‍ത്തകന്‍ ആയതിലുള്ള സന്തോഷം സോണിയിലുണ്ടായിരുന്നു. എന്നാല്‍ അതേസമയം ജോലിയോടുള്ള അമര്‍ഷം തന്നെയാണ് സോണിയെ മദ്യത്തിലേക്ക് വലിച്ചിഴച്ചത്. മനസ്സിന്റെ താളം തിരിച്ചെടുക്കാന്‍ പണ്ട് സോണി നടത്തിയിരുന്ന യാത്രകള്‍ കേവലം ഒന്നുരണ്ടാഴ്ച മാത്രം ആയുസ്സുള്ളതയിരുന്നു. കയ്യിലെ കാശ് തീരുന്നതുവരെ മാത്രം നീളുന്നവ. എന്നാല്‍ ഇത്തവണത്തെ യാത്ര അത്തരമൊന്നായിരുന്നില്ല. പണം എടുക്കാതിരിക്കാന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടും സോണി മടങ്ങി വന്നില്ല. ഗോവയില്‍ വച്ച് കാണാതായത്തിന് ശേഷം മംഗലാപുരത്തെ ഒരു ലോഡ്ജില്‍ വെച്ച് സോണിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീടവിടുന്നൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സോണി സീമയെക്കൊണ്ട് നിര്‍ബന്ദിച്ച് ഡിസ്ചാര്‍ജ്  വാങ്ങിപ്പിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്നും ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങവേയാണ് സോണി, സീമയുടെ അച്ചന്റെ കണ്ണുവെട്ടിച്ച്  കാഞ്ഞങ്ങാട്ട് ഇറങ്ങിപ്പോയത്. വിവരം മറ്റാരും പറയും മുന്‍പേ സോണിതന്നെ മെസ്സേജിലൂടെ സീമയെ അറിയിച്ചിരുന്നു. അത്തരം മെസ്സേജുകള്‍ പതിവായിരുന്നു. തന്റെ ഓരോ യാത്രയിലും സോണി സീമക്ക് അയക്കുന്ന മെസ്സേജുകള്‍ വേധനിപ്പിക്കുന്നവ തന്നെയായിരുന്നു, 'ഞാന്‍ ഇനി വരുന്നത് ഒരു വെള്ളപ്പൊതിക്കെട്ടായായിരിക്കും', ഇങ്ങനെ... ഇങ്ങനെ. കാഞ്ഞങ്ങാട് തന്റെ ബന്ധങ്ങളെല്ലാം പിന്നിലേക്കൊഴുക്കി എല്ലാവരെയും നോവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അദ്ദേഹം തന്റെ നല്ലപാതിക്കയച്ച മെസേജ് ഇതായിരുന്നു 'ഞാന്‍ എന്റെ അവസാനത്തെ ആത്മബന്ധവും ഉപേക്ഷിക്കുന്നു;. അന്നുമുതല്‍ സോണിക്കായുള്ള തിരച്ചിലിലായി ഉറ്റവരും ഉടയവരും. 'ബലം പ്രയോഗിച്ചു തിരികെ കൊണ്ടുവന്നാല്‍ അവനില്‍ വാശി കൂടുകയേ ഉള്ളൂ, പിന്നെയും ഇത്തരം ഇറങ്ങിപ്പോക്ക് തുടര്‍ന്നേക്കാം, കാത്തിരിക്കാം, ഒരിക്കല്‍ അവന്‍ വന്നേക്കാം' സോണിയുടെ ഡോക്ടറുടെ ഈ വാക്കുകളാണ് എന്നെങ്കിലുമൊരിക്കല്‍ പടി കടന്ന് തന്റെ പഴച അപ്പുവേട്ടനായി സോണി വരും എന്ന പ്രതീക്ഷയില്‍ സീമയെ മുന്നോട്ട് നയിക്കുന്നത്. മറിച്ച് സോണി എവിടെയുണ്ടെന്ന അറിവു ആകില്ല ഈ പലയനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതിന്റെ കാരണം.
സോണി അവസാനമായി സീമക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, 'ഞാന്‍ പോയത് നിന്റെ  പിടിപ്പുകേട് കൊണ്ടാണെന്ന് പലരും പറഞ്ഞേക്കാം, ഒരിക്കലുമല്ല, എനിക്കറിയാം നീയിത്രമാത്രം അനുഭവിച്ചിട്ടും എന്നെയെത്ര സ്‌നേഹിക്കുന്നുവെന്ന്, നീ പതറാതെ പിടിച്ചുനില്‍ക്കണം, ആരന്വേഷിച്ചാലും എന്നെക്കുറിച്ച് വിവരമുണ്ടെന്നും ഞാന്‍ നിന്നെ വിളിക്കാരുണ്ടെന്നും. ഞാന്‍ തിരിച്ചുവരും, നാം ഒന്നിച്ചുതന്നെ ജീവിതത്തിന്റെ് അങ്ങേയറ്റം വരെ ജീവിക്കും, ഇതൊരു ജനിതക തകരാര്‍ മാത്രമാണ്, ഞാന്‍ ഇടയ്ക്ക് തോന്നുമ്പോളൊക്കെ വിളിക്കാം.' 
ആ വിളി കാതോര്‍ത്ത്  ഇരിക്കയാണ് സീമ.


സോണി അറിയാന്‍:.

അമ്മയും അച്ഛനും നിന്റെ ഓര്‍മ്മകള്‍ക്കൊപ്പം തറവാട്ടില്‍ തന്നെയുണ്ട്. സീമയും കുഞ്ഞുങ്ങളും നീലേശ്വരത്താണ്. സീമയുടെ വീട്ടുകാര്‍ക്കൊപ്പം. നിങ്ങള്‍ റഷ്യയില്‍ റിപ്പോര്‍ടിങ്ങിനു പോയിരിക്കുകയാണെന്ന് വിശ്വസിക്കുന്ന പ്രായം കഴിഞ്ഞിരിക്കുന്നു കുഞ്ഞുങ്ങള്‍ക്ക്. മൂത്തയാള്‍ ആറാം ക്ലാസ്സിലായി, മകള്‍ നാലിലും. അച്ഛന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങാന്‍ അവരും ഒരിക്കല്‍ ആഗ്രഹിച്ചിരുന്നിരിക്കാം. നഷ്ടപ്പെട്ട നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല. എന്നാല്‍ ഇനിയുള്ള നാളെങ്കിലും അവര്‍ അര്‍ഹിക്കുന്ന സ്‌നേഹം തിരിച്ചു കൊടുക്കാന്‍,,,അച്ഛനായിഭര്‍ത്താവായി മകനായിഒടുവിലായെങ്കിലും കരുത്തുറ്റ മാധ്യമപ്രവര്‍ത്തകനായി ഉമ്മറപ്പടികടന്ന് നീ വരുമെന്ന പ്രതീക്ഷയോടെ.....

പ്രണയത്തെണ്ടി....

എന്തൊക്കെ പറഞ്ഞും പറയാതെയുമാ ഒരു പ്രേമം തുടങ്ങുന്നത്,, തുടരുന്നത്.
അന്ന് ചങ്കീന്നെടുത്തൊക്കെയാ ഓരോ ഡൈലോഗുകള്‍..
ഉദാഹരണം ---

****

അവന്‍ : നമ്മള്‍ രണ്ടും ഒരു മരത്തിന്‌റെ അടുത്തൂടെ നടന്ന് പോകുമ്പോള്‍ , അതിന്‌റെ വേരില്‍ തട്ടി , ഞാന്‍ താഴെ കൊക്കേ വീണാ എന്‌റെകൊച്ച് എന്തുചെയ്യും.
അവള്‍ : { നിറഞ്ഞ കണ്ണുകളോടെ, വലം കൈ കൊണ്ട് അവന്റെ വായടച്ചു കൊണ്ട് } അങ്ങനൊന്നും പറയരുത് ..
അവൻ : { അവളുടെ കൈ പിടിച്ചു നെഞ്ചിൽ വെച്ചിട്ട് } അല്ല പറ ..
അവൾ : അപ്പോഴേ എന്റെ ബോധം പോകും , ഇല്ലേൽ ഞാൻ കൂടെ ചാടും .. ഇയാൾ ഇല്ലാതെ ഞാൻ എങ്ങനാ ..?
****
നമുക്ക് ഒരു മോൻ വേണം , ഒരു മോളും ..
ആദ്യത്തെ മോൻ ആകട്ടെ , മിടുക്കൻ , നമുക്ക് വെല്ലോം പറ്റിയാലും അവൻ വേണം നമ്മുടെ മോളെ നോക്കാൻ ..

****
പിന്നെ തൊടലായി, പിടി ആയി,, കടി ആയി ,,

****
അവസാനം ഒരു താലിയുടെ കാര്യം വരുമ്പോൾ ..
കടിച്ച പാടൊക്കെ മാറിയല്ലോ ?? ഇനീം വെഷമം ആണേൽ നീയൊന്നു തണുത്ത വെള്ളത്തിൽ കുളിച്ചോ .. നീപറയുന്നത് ഒന്നും പ്രാക്ടിക്കൽ അല്ല , , എനിക്ക് നിന്നോട് ഇഷ്ടക്കേടൊന്നും ഇല്ല , ബട്ട് വേണ്ട ..
****
കാമുകനോ കാമുകിയോ അന്ന് പറഞ്ഞ സംഭവങ്ങൾ ഒക്കെ പിന്നീട് ഓർക്കുമ്പോൾ വെറും 'മ' - മാസികകളിലെ കഥ പോലെ തോന്നും ...

****
അതെ , രാത്രിയിൽ ഞാൻ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ശബ്ദം ഉണ്ടാക്കാതെ വന്നു , എന്റെ കയ്യുടെ ഇടയിലൂടെ കയ്യിട്ടു വയറ്റിൽ ചുറ്റിപ്പിടിച്ചു കഴുത്തിൽ ഉമ്മവെക്കണം എന്ന് ഞാൻ പറയുന്നില്ല , ഒറ്റയ്ക്ക് കാണുമ്പോൾ ചുണ്ടിൽ അമർത്തി ചുംബിക്കണം എന്നും ഇല്ല.
"സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ പറഞ്ഞു പറ്റിക്കില്ലടി പെണ്ണേ" എന്ന് മാത്രം പറഞ്ഞാൽ മതി , പറ്റിക്കാതിരുന്നാൽ മതി ,
പകരം ഞാൻ പക്വവും തീവ്രവും ആയ പ്രണയം തരാം .
എവിടേലും ഒരു പച്ചവെളിച്ചം കാണുമെന്ന പ്രതീക്ഷയോടെ ..
പ്രണയത്തെണ്ടി....

Sunday, 14 April 2013

കുറച്ചു കൊല്ലങ്ങളായി വിഷു ഓണം എന്നൊക്കെ പറഞ്ഞാല്‍ അവിയലും സാമ്പാറും പരിപ്പുകറീം ഒരുമിച്ചുള്ള ഒരു ദിവസം മാത്രമായി ചുരുങ്ങീട്ടുണ്ട്,. എന്താണിത്ര സന്തോഷിക്കാന്‍ . നമുക്കൊക്കെ
അവിഞ്ഞ കോംപ്ലക്‌സ് ഉണ്ടാകുന്നതിന് മുമ്പൊക്കെ ആരുന്നു ആഘോഷങ്ങള്‍.. ഇന്ന് കുറേ കാട്ടിക്കൂട്ടലുകല്‍..
തീയറ്ററില്‍ പോയിരുന്നു കാണാന്‍ പറ്റാതിരുന്ന ചില സിനിമ വീട്ടില്‍ ഇരുന്നു കാണാന്‍ പറ്റുന്നുണ്ട് .
അല്ലാതെ എനിക്കീ ദിവസങ്ങള്‍ മറ്റ...ു ദിവസങ്ങള്‍ പോലെ ഒക്കയെ ഉള്ളൂ .. അല്ലേല്‍ അതിലും മടുപ്പ് . കഷ്ടപ്പാടും കൂടുതല്‍ ആണ് , ഒരു അവശ്യോം ഇല്ലാതെ കുറെ കറിയുണ്ടാക്കും , വയറ് വേദനക്ക് ഉള്ളതൊക്കെ കിട്ടും. ..
പിന്നെ ആകെ സന്തോഷം , നമ്മളെ അവരുടെ സന്തോഷത്തിന് മാത്രം കൂട്ട് നിര്‍തീട്ടു , ..പിന്നെ മറന്നു എന്ന് നമുക്ക് തോന്നിയവര്‍ ഒരു ടെക്സ്റ്റ് മെസേജ് തരുബോഴാണ് .. തിരക്കില്‍ എടുക്കാന്‍ പറ്റാതെ വന്ന ഒരു കോള്‍ , അയാളുടെ ആണെന്ന് അറിയുമ്പോള്‍ ആണ്..
വഴക്കിട്ടു പിരിഞ്ഞ കൂട്ടുകാരി ഒരുപാടുമ്മ പിഴിഞ്ഞൊഴിച്ച് ഒരു മെസേജ് അയക്കുമ്പോള്‍ ആണ്
, അല്ലെങ്കില്‍ ഇപ്പൊ എന്താ പറയുക , വളരെ ബിസി ആയ ഒരു സുഹൃത്ത് , മെസേജ് ഫോര്‍വേഡ് ചെയ്യാതെ നമ്മുടെ പേര് കൂടി ടൈപ്പ് ചെയ്ത ആശംസകള്‍ അയക്കുമ്പോള്‍ ആണ്, .
ഒരു നിമിഷം നമ്മളെ ഓര്‍ത്തു എന്ന വലിയൊരു തിരിച്ചറിവ് .. അതൊക്കെയാണ് ഈ ദിവസങ്ങളില്‍ എനിക്ക് സന്തോഷിക്കാന്‍ ഉള്ള കുഞ്ഞു കുഞ്ഞു വലിയ കാര്യങ്ങള്‍ ..
എല്ലാവര്‍ക്കും ഒരുപാട് നല്ല നല്ല ദിവസങ്ങള്‍ നേരുന്നു..
ആരുടെയും സ്വന്തം അല്ലാത്ത..
ആമി....
ഞമ്മള് പണ്ട് ടൈപ്പ് പഠിക്കാന്‍ പോയിരുന്ന കാലത്ത് ..
നായരിക്കാന്റെ ചായപ്പീടികേന്റെ പടിഞ്ഞാറ് ബശത്തൊള്ള ഒറ്റമുരീല് ഒരു പഹയന്‍ താമസിച്ചിരുന്നാരുന്നു ...
ഒരു കശണ്ടി , കള്ളത്തടിയന്‍ ഹിമാറ് ,,
ഓനോട് ഞമ്മള് ആദ്യോക്കെ അടുക്കൂലാരുന്നു ,, ഞമ്മടെ കൂട്ടത്തിലൊള്ള മൊഞ്ചത്തി പെണ്ണുങ്ങള്‍ ഓനുമായങ്ങു കൂട്ടായി ,, ഞമ്മള് ഇതൊക്കെ കണ്ടും കേട്ടും അസൂയപ്പെട്ടു നടന്നു ..
ഓനൊരു സില്‍മ - സ്റ്റീരിയല്‍ - നാടക നടന്‍ ആരുന്നു ...അല്ല ആണ് കേട്ടോ ..
ഒരു നല്ല മനുഷ്യന്‍ ,, രസികന്‍, സര്‍വോപരി പുസ്തകപ്പ്രാന്തന്‍ ,,.
നല്ല സന്തോഷമാണ് അയാളോട് സംസാരിക്കുമ്പോള്‍.. ഒരു ജാഡയും ഇല്ല .. ഇപ്പോള്‍ എന്റെ വളരെ നല്ല സുഹൃത്തുക്കളില്‍ ഒരാള് ..
ആകെ പ്രശ്‌നം ആള് ചെറിയൊരു സെലിബ്രിറ്റി ആയതുകൊണ്ട് ആളുകള്‍ വഴിലൊക്കെ വെച്ചു മിണ്ടുന്നത് കണ്ടാല്‍ നോക്കി നിക്കും എന്നതാണ് , എല്ലാരും ഇല്ല കേട്ടോ ,, ചിലരൊക്കെ ...

''
ഓന്‍ ഞമ്മടെ ബേറൊരു ചെങ്ങായീന്റെ ചെങ്ങായി ആണ് ,, ഫെശ്ബുക്കില്‍ ഇല്ല ,,
അതോണ്ട് ആരും തെരയാന്‍ നിക്കണ്ട ..
''

അപ്പോള്‍ പറഞ്ഞു വന്നത് ഓന്റെ പിരാന്തിന്റെ കാര്യം ..
ഓനു എപ്പളും എന്നേലും ബായിചോണ്ട് ഇരിക്കണം ,, ആരേലും എന്താ ബായിക്കനെന്നു ചോയ്ച്ചാല്‍ മതി , ഓനാ പുത്തകം മടക്കീട്ടു ബെരെതെങ്കിലും പൊത്തകം എടുത്തു ചോയ്ച്ചവന്റെ കയ്യില് കൊടുക്കും, ഹൂ ഹൂ .. ഈ മേടിച്ചോണ്ട് പോകണ ക്‌നാപ്പന്‍ ബായന ഒള്ളവന്‍ ഒന്നും ആരിക്കില്ല , പിന്നെ അയാള്‍ കൊടുത്തത് അല്ലെ , അതുകൊണ്ട് അങ്ങ് മേടിച്ചേക്കും , എന്നിട്ട് ഞമ്മളോട് ബന്നൊരു
ഡൈലോഗാന് , എടി കണ്ടോ ... ആ കശണ്ടി തന്നതാ.. ബായിക്കാന്‍ ..
'വോ ,, എന്നിട്ടിങ്ങള് ബായിച്ചോ ?
എബ്ടന്നു ,,, ഞമ്മക്ക് പറ്റൂല , കട്ടിയാ ..
വോ
ഇത് നീ കൊണ്ടോയി ചക്കര ഭരനിടെ മേലില്‍ വെക്ക്, അല്ലെ ചക്കര പിള്ളേരെടുക്കും ...
വോ
...
അങ്ങനെ ഇങ്ങേരു ഒരു ദീസം ബിളിച്ചപ്പോള്‍ ഞമ്മള് ചോയ്ച്ച്
ഇങ്ങെളന്തിനാ ഹമുക്കെ ഈ ബുക്കൊക്കെ ചുമ്മാ കൊടുക്കണേ , എല്ലാരും ബായിക്കുന്നവരൊന്നും അല്ല ,, പിന്നെ ഇങ്ങള്‍ ഒരു ബലിയ പുള്ളി ആയോണ്ട് , ഇങ്ങടെ മുന്നില് വെല്യ ബായനക്കാരാ എന്നറീക്കാന്‍ മേടിക്കനതാ..

ആഹ അങ്ങനാണോ ,, ഞമ്മടെ കയ്യില് ഒരു നൂറായിരം ബുക്കൊണ്ടാരുന്നു , ഞമ്മള്‍ അതൊക്കെ കൊടുത്ത് ,, ഇപ്പൊ ഏതാണ്ട് 45 എണ്ണം കാണും ബാക്കി, നിന്റെ ചെങ്ങായീടെ മാത്രം അല്ല , ഞമ്മന്റെം കൊടുക്കുന്നുണ്ടടി ബെറുക്കപ്പെട്ടബളെ ..
എന്തിനാണ് അങ്ങനെ കൊടുക്കണേ ...
അതോ അതീ മനിശന്മാര്‌ടെ തലാന്നു പറഞ്ഞാ , അനക്കറിയാവോ ,,, പാടം പോലെ കെടക്കുവാ .. ഞമ്മള്‍ ഇങ്ങനെ വിത്തെറിയും ,,, കിലുത്താ കിലുത്തൂ ,, സന്തോയം ആണപ്പോ ,, ബായിക്കാന്‍ ഒരുത്തനു തോന്നിയാ മതി ,,, ഞമ്മള് കാണിക്കണ പൊട്ടത്തരം ഒക്കെ നല്ലതായെ ബരൂ, ബായന അല്ലേ ബായന ..
''
;;
നമ്മള് കൊടുത്ത ഒരു ബുക്ക് ബായിച്ച് , ബീണ്ടും ഒരുബുക്കൂടി ചോയ്ക്കണത് കേക്കാന്‍ നല്ല സന്തോശാ ,,
അങ്ങനെ ഒരു 'ബിത്തെറിയല്‍'
ആണ് ഫേസ്ബുക്കില്‍ പലരുടെയും സ്റ്റാറ്റസ് ആയി വരുന്നത് എന്നെനിക്ക് പല തവണ തോന്നീട്ടുണ്ട് , ഇത്രേം രണ്ടു വരി പറയാന്‍ ഇതിനുമാത്രം വളച്ചു കെട്ടിയത് , ഈയുള്ളവള്‍ മലയാളം ടൈപ്പിംഗ് പഠിക്കുന്നതിന്റെ ഭാഗമായി കണ്ടു പൊറുക്കുക ,, എല്ലാവരും വായിക്കുക ,, വളരുക ,,

Saturday, 13 April 2013

ആയിരത്തിത്തൊള്ളായിരത്തിരണ്ടായിരത്തിപ്പത്തിൽ...
ഞാൻ അങ്ങ് ഡറാഡൂനിൽ ആരുന്ന കാലത്ത് ..
ഒരു സിങ്കത്തിന്റെ ബൈറ്റ് എടുക്കാൻ റോയിട്ടെര്സിൽ ..സോറി .. റോയിച്ചേട്ടൻ എന്നെ പറഞ്ഞു വിട്ടു .. അങ്ങനെ ഞാൻ പുഴയും വയലും ഒക്കെ കടന്ന് , മലമുകളിൽ ഉള്ള ഒരു ഗുഹയുടെ മുന്നില് എത്തി. കോളിംഗ് ബെല്ലടിച്ച് .. അതെ സമയം തന്നെ നാട്ടില നിന്ന് സൂത്രനും ഷേരൂം എനിക്ക് മെസ്സേജ് അയച്ചു " എടി മാന്കുട്ടി നീ സൂക്ഷിക്കണം ..
പെട്ടന്ന് ആ ചുള്ളൻ സിങ്കം ഇറങ്ങി വന്നു .. അങ്ങനെ ഞങ്ങൾ സംസാരം തുടങ്ങി .. കുറച്ചു കഴിഞ്ഞു ഷേരൂ പിന്നേം മെസ്സേജ് ചെയ്തു " എടി ആ സിങ്കം മലമ്പുഴ സെക്സ് റാക്കറ്റിന്റെ പ്രസിഡന്റാണ് "
ഞാൻ ആ മെസ്സേജ് സിങ്കത്തിനു കാണിച്ചു കൊടുത്ത് .. അദ്ദേഹം സന്തോഷത്തോടെ ഗർജിച്ചു .
ബൈറ്റ് എടുക്കൽ ഒക്കെ കഴിഞ്ഞ് പുഴ കടത്തി വിടാൻ സിങ്കം കൂടെ വന്നു ..
" നിന്റെ കൂട്ടുകാരനോട് പറ ഞാൻ പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചു എന്ന്
ഹ ഹ ഹ
നിന്നെ പീഡി പ്പിക്കാത്തതിൽ സങ്കടം ഉണ്ടോടി ?
നിങ്ങക്കെന്നെ പീഡിപ്പിക്കാൻ തോന്നിയോ ?
പീഡിപ്പിക്കണാരുന്നോ ?
ഈ ഉച്ചക്കോ ?
ഹഹഹഹ നീ ആള് കൊള്ളാല്ലോ ,
അതെ ഇങ്ങനെ ഉള്ള ചില വിളിച്ചുപറച്ചിലുകൾ ആണല്ലോ എന്നെ ഞാൻ ആക്കുന്നത്
എന്നാൽ പീഡിപ്പിക്കട്ടെ ?
ആഹാ സമ്മതം ചോദിക്കുവാണേൽ , ഞാൻ സമ്മദിച്ചാൽ പിന്നെ 'പീഡനം ' എന്ന വാക്കല്ലല്ലോ അവിടെ പറയേണ്ടത്
നിനക്ക് സമ്മതം ആണോ ?
ഇപ്പോൾ അതെക്കുറിച് ഞാൻ ആലോചിക്കുന്നില്ല ..
ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല ,,
(ഫോഴ്സ് ചെയ്യില്ല എന്ന് പലരും പലരോടും പറഞ്ഞിട്ടുണ്ട് ..
അത് പറയാനാ ഞാൻ ഇത്രയും ബില്ടപ് ഇട്ടത്
കുറച്ചു കൊല്ലം മുന്പ് കോട്ടയം ടൌണിൽ കൂടി നടക്കുവാരുന്നു
പുറകെ ഏതാണ്ടൊക്കെ പറഞ്ഞോണ്ട് കുറെ +1 ..+2 കിളുന്തുകൾ ഉണ്ട് , ഞാൻ കരുതി എന്നെ
കമന്റടിച്ചു പുറകെ വരുന്നതാവും എന്ന് {എന്റെ ഓരോരോ മോഹങ്ങളേ ,,}
ഒരുവൻ : അവള് കരഞ്ഞടാ
മറ്റവൻ : എന്നിട്ട്
ആദ്യത്തെ ഒരുവൻ : ഞാൻ പറഞ്ഞ് ,, ഇല്ല മോളു നിന്റെ സമ്മതം ഇല്ലാതെ ഏട്ടൻ നിന്നെ തൊ ടൂല്ല , കരയണ്ടാ
മറ്റവൻ : മയിരൻ ,, അവന്റെ ഒരു പൈങ്കിളി .. ഞാൻ ആരുന്നേൽ ആദ്യം പോയി ഒരു i pill മേടിക്കും
നമ്മുടെ നിശ്വാസം കൂട്ടിയിടിച്ച്
തെറിച്ച് വീഴാൻ പാകത്തിനേ ,
നമുക്കിടയിൽ അകലമുണ്ടാകാവൂ ..
ഈ ലോകത്ത് , ജീവനോടെ ..
ഞാനും നീയും മാത്രം ആയിരിക്കണം ,
നമുക്കിടയിൽ രാസപ്രവർത്തനങ്ങളുടെ
ഏറ്റക്കുറച്ചിൽ നടക്കണം ,,


നിന്റെ കണ്ണിൽ , ആ രണ്ട് ചുവന്ന ചെറുകടലിൽ
മാത്രം നോക്കി ഇരിക്കാൻ കഴിഞ്ഞെങ്കിൽ
ഹോ എന്ത് മടുപ്പായേനെ ?? ഞാൻ നിന്റെ കണ്ണിൽ ചാടിച്ചാകും !!
ഇന്ന് ഖാദറിക്കാന്റെ കടേന്നു സോടനാരങ്ങേം പരിപ്പുവടേം ആസ്വദിച് കഴിച്ചു വന്നപ്പൊഴേക്കും 5 മണീടെ പൊന്മാങ്കൽ അതിന്റെ പാട്ടിനു പോയി ., ഇനി അടുത്ത വണ്ടി 6 മണിക്കാണ് , അല്ലേൽ കവലേന്നു ലാംബട്ര പിടിക്കണം . അവന്മാര് 30 രൂപ മേടിക്കും .. അല്ലേൽ അവിടുന്ന് നല്ല മാനമായിട്ട് നടന്നു വന്നാലും മതി .. എന്നെ കൊന്നാലും ഞാൻ അത് ചെയ്യില്ലല്ലോ , വീട്ടിൽ നേരത്തെ വന്നിട്ട് ചേട്ടന് പെണ്ണുകാണാൻ പോകേണ്ടതൊന്നുമില്ല ,, എന്നാലും ...ഞാൻ ഓടിയിങ്ങ് പോരും.
5 മണി കഴിഞ്ഞപ്പോൾ സർ പറഞ്ഞു " എടൊ 5. 30 ആകുമ്പോൾ അടക്കണം ... നിങ്ങക്കൊന്നും വീട്ടിൽ പോകണ്ടേ??"
എടാ വിഷ്ണു എന്റെ വണ്ടി ഇനി 6 മണിക്കാ , അത് വരെ ഞാൻ ഒറ്റയ്ക്ക് വഴീൽ നിന്ന് എനിക്ക് വെല്ലോം സംഭവിച്ചാൽ ആര് ഉത്തരം പറയും ??
സാറേ ,, സാറേ ,, ദെ കേട്ടോ , അവക്ക് 6 മണിക്കാ ബസ്സെന്നു .. ഇപ്പോഴേ അവളെ ഇറക്കിവിട്ട് അവക്ക് വെല്ലോം പറ്റിയാൽ ആര് സമാധാനം പറയും എന്ന് ..
സർ : ഞാൻ പറഞ്ജോളം !!
ആ ഏറ്റെങ്കിൽ ഞാൻ പോവാ ,,
സർ : വേറെ ആരേം ഉപദ്രവിക്കാതെ നിന്നോണേ ,
സാറേ എന്നെ ആരേലും പിടിച്ചോണ്ട് പോയാൽ , അതോടെ അവനൊക്കെയാ പണി നിർത്തും
സർ : ആ തോന്നുന്നുണ്ട് ..
ഇങ്ങനൊക്കെ പറഞ്ഞാലും ഇടക്ക് ഒരുപാട് വൈകി ബസ് കാത്ത് നിക്കുംബോൾ ഒരു പേടി എന്നെ വന്നു ഒളിഞ്ഞു നോക്കീട്ടു പോകും,
കോട്ടയം റയിൽവെ സ്റ്റെഷനിൽ നിന്ന് ഇറങ്ങി ബസ് നോക്കി നിക്കണം ,, അവൻറെ ഒക്കെ കണ്ണിൻറെ മൂർച്ച കൊണ്ടെന്റെ ഷാള് കീറിപ്പോകും .. അടിവയറ് തീ തുപ്പാൻ തുടങ്ങും ..
ഇന്ന് പേടി മനുഷ്യരെയാ ,,.
കുറച്ചുകൂടി പുറകോട്ട് പോകാം , ഒര് 12 വയസ്സ് , അന്ന് എന്റെ വയറ് വീർത്ത് വീർത്ത് വരുവാരുന്നു ,,ഞാൻ ആകെ പേടിച്ച്പോയി ,, എന്തേലും വയറ്റിൽ പിടിക്കാൻ സാധ്യത ഇല്ലേ ഇല്ല ,, വയറ്റിൽ പിടിക്കാഞ്ഞിട്ടാവും .. എന്നാലും പേടിച്ച് .. ഒന്നൊന്നര പേടി .
ഏറ്റവും രസമുള്ള പേടി അതിലും ഒരുപാട് കൊല്ലം മുന്പുള്ളതാരുന്നു .. ""മരണ ഭയം ."".
ഹോ കണ്ട കാടും പടലേം ഒക്കെ പറിച്ച് വായിവെചിട്ടു ,,, പേടിച്ച് ചത്ത് ഇരുന്നിട്ടുണ്ട് .. പുളിങ്കുരു ആരുന്നു പരമധ്രോഹി.
പുളിങ്കുരു വിഴുങ്ങീട്ട് കണ്ണീന്നും മൂക്കീന്നും വായീന്നും ഒക്കെ പുളിമരം , പൊട്ടി മൊളച്ചു വരുന്നത് ഓർത്ത് വയറ് വേദനിച്ചിട്ടുണ്ട് ..
പിന്നെ സ്വർണ്ണ മുന്തിരിക്കുല പോലെ കിടക്കുന്ന ഒരു മഞ്ഞ കായുണ്ടല്ലോ .. അതിങ്ങനെ ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടുന്ന പോലെ ആടുമ്പോൾ ആർക്കാണ് പറിച്ച് തിന്നാൻ തോന്നാത്തത് .. അത് പറിച്ച് കടിച്ച് തിന്നിട്ട് , ക്ലോക്കിലും കണ്ണാടീലും പോയി നോക്കീട്ടുണ്ട് ,, നേരം പോകുന്നു , എന്നേലും മാറ്റം ഉണ്ടോ എന്ന് ..
പിന്നെ ഇല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയെടുത്ത് വിങ്ങിപ്പൊട്ടി അമ്മാവന്റെ അടുത്തോട്ടൊരൊറ്റ ഓട്ടമാണ് .
പണ്ടൊരെല കടിച്ചിറക്കി ഉള്ളും പൊറോം ചൊറിഞ്ഞ് നാശകോടാലി . ആയതിന്നും പേടിയോടെ ഓർക്കുന്നു ..