Saturday, 13 April 2013

ഞങ്ങളിന്നലെ ഒരേസ്വപ്നം കാണാനാണ്
ഒരുമിച്ചു കിടന്നുറങ്ങിയത്
അവൻറെ ഭാഗം കണ്ടുകഴിഞ്ഞപ്പോൾ
അവനെന്നെ അതുവരെ ഞങ്ങളുടെതായിരുന്ന
സ്വപ്നത്തിൽ നിന്ന് തള്ളിയിട്ടു
ഞാൻ ചെന്ന് കമന്നടിച് വീണത് ,
അവന്റെ ഭാര്യേടെ തലേലാരുന്നു ,
അവിടുന്നുരുണ്ട് ഞാൻ കട്ടിലിന്റെ അടീൽ കേറി ,
അവളെനീറ്റ് വെപ്രാളം എടുത്തവന്റെ തലക്കടിച്ച്
കുറ്റബോധം വാർന്നൊലിച്ചവൻ അവിടെ കിടന്നു
വഞ്ചനയേറ്റ് അവൾ തൽക്ഷണം മരിച്ചു ..
കിട്ടിയ തക്കത്തിന് ഞാൻ സ്ഥലം വിട്ട്
എന്റെ അമ്മ മെയിൽ ഷൊവനിസ്റ്റും
അച്ഛൻ ഫെമിനിസ്റ്റും ആയിരുന്നു ,,'
രണ്ടും തമ്മിത്തല്ലിചത്തു ,,
ഇന്നലെ ഞാൻ അവനോടിഷ്ടമാണെന്നു
പറഞ്ഞു ..
ഉത്തരം "എനിക്കൊരു പെണ്ണിനെ ആണ് വേണ്ടത് "
ആഹാ ..
അങ്ങനെയോ
അടുത്ത മാസം , നാല് കുളിപ്പിക്കാൻ
ഇങ്ങ് വരട്ടെ ..
കവുങ്ങിൽ കെട്ടിയിടും ഞാൻ ..
ഇരുട്ടിൽ ,,പച്ചപ്പിന് ‌ പിന്നിൽ മറഞ്ഞിരിക്കുന്ന 'തരംഗരതി'യുടെ ആക്രമണം പേടിച്ച് ,,
എൻറെ സ്റ്റാറ്റസ് ഇപ്പോൾ , നോക്കീം കണ്ടും ഒക്കെയാ നടക്കാറ് ..
ലൈക്കൊക്കെ ഇഷ്ടമാ ,,
പക്ഷെ ഫോളോ ചെയ്തുള്ള ഈ കമന്റടിയാ സഹിക്കാൻ പാട് ..
പാവം, പോക്കും ഷെയറും പേടിച്ച്
ഷാൾ ഒക്കെ നേരേ ഇട്ട് ,,സ്വന്തം വാളിൽ ഒതുങ്ങിക്കൂടുകയാണ് ,,
ഒരിക്കല്‍ ഇന്ത്യ ടുഡേയില്‍ വന്ന ഒരു ലേഖനം ഓര്‍ക്കുന്നു 'സ്വപ്നദേത്തെ രതി വ്യാപാരങ്ങള്‍ :' റാം മോഹന്‍ പാലിയത്തിന്റെ.
അതിലെ ആദ്യ വരികളില്‍ ചിലത് ചുവടെ കൊടുക്കുന്നു '

' ഒരു ഗള്ഫ് രാജ്യത്ത് വെച്ചാണ് ആദ്യവും അവസാനവും ആയി ഒരു വേശ്യാലയത്തില്‍ പോകുന്നത് . മുന്‍കൂട്ടി ഫോണില്‍ വിളിച്ചതിന് ശേഷമാണു ചെന്നത് . എക്‌സ്പീരിയന്‍സ് ഉള്ള ചങ്ങാതി കൂടെ ഉണ്ടായിരുന്നു . ഒന്ന് കണ്ടറിയണം എന്ന് മാത്രമേ ഉദ്ദേശം ഉണ്ടായിരുന്...നുള്ളു , ഭീരുക്കളുടെതായ ഒരു അക്കാടമിക് താല്‍പര്യം . ((((അവസരങ്ങളുടെ അഭാവം ആണ് സാദാചാരം എന്നാണല്ലോ ആപ്തവാക്യം .. അവസരം ഉണ്ടായിട്ടും വ്യഭിച്ചരിച്ചില്ല എന്ന് സ്വയം തെളിയിക്കനുണ്ടാക്കിയ ഒരു സന്ദര്‍ഭമായും കരുതാം ..)))) ആ പറഞ്ഞത്
പറഞ്ഞത് ഈയുള്ളവള്‍ക്ക് നന്നേ പിടിച്ചു ..
അപ്പോള്‍ വേശ്യലയങ്ങളുടെ കാര്യം ..
കുറച്ചു ദിവസങ്ങള്‍ മുന്‍പ് കുറച്ചു സുഹൃത്തുക്കളുമായി സംസാരിക്കുകയരുന്നു , ഗണേഷ് യാമിനി പ്രശ്‌നം , സാദാചാരം , ലൈംഗീകത , ദല്‍ഹി പെണ്‍കുട്ടി , സൂര്യനല്ലി , മതം , സംസ്‌കാരം ഇതൊക്കെയാണ് വിഷയം , സംസാരം പിന്നീട് വാകേറ്റത്തില്‍ എത്തിയെങ്കിലും അധികം കേടുപാടുകള്‍ കൂടാതെ എല്ലാവരും രക്ഷപ്പെട്ടു . ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചേച്ചി , പറഞ്ഞു ചില ആര്‍ട്ടിക്കിള്‍ എഴുതുന്നതിന്റെ ഭാഗമായി അവരുടെ ഭാര്‍ത്താവ്, വേശ്യകളെ സന്ദര്‍ശിച്ചിട്ടുണ്ട് , ഏറ്റവും ജെനുവിന്‍ ആയ സ്ത്രീകള്‍ സത്യത്തില്‍ അവരാണ് എന്നൊക്കെ ,, അങ്ങനെ പറഞ്ഞു പറഞ്ഞു ലൈസന്‌സ് ഉള്ള വേശ്യാലയങ്ങള്‍ ഉണ്ടാകണം എന്നും , അവരുടെ ആരോഗ്യം , ചികിത്സ , മറ്റു സുരക്ഷ എല്ലാം ഗവന്മന്റ്‌റ് ഉറപ്പാക്കണം എന്നൊക്കെ അഭിപ്രായം ഉണ്ടായി . ചിലരൊക്കെ ശക്തമായി എതിര്‍ത്തു ..
വികാരശമന കേന്ദ്രങ്ങളോട് എനിക്ക് വിയോജിപ്പില്ല ..
ദേ.. പിന്നേം പറയാന്‍ വന്ന കാര്യം വിട്ടു പോകുന്നു ..
അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ആരോ പറഞ്ഞു , അങ്ങനെ ഒരു വേശ്യാലയം ഉണ്ടാകുന്നതു , നമ്മുടെ മക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതിന് തുല്യമല്ലേ .. ഇനി അല്ല എങ്കില്‍ തന്നെ എത്ര പേര് അവിടെ പോകും, എല്ലാവരും ഭയങ്കര മാന്യന്മാരും മാന്യതികളും ആണല്ലോ .. {മഴ വരുന്നത് കണ്ടോണ്ടു കുട ചൂടി ചെടിക്ക് വെള്ളം ഒഴിക്കുന്ന മനുഷ്യരാണ് നമ്മള്‍ ________________
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു എന്നൊരു ചൊല്ലുണ്ട് }
അങ്ങനെ അമിതമായ ലൈംഗിക വാസന ഉള്ളവര്‍ , ഇവിടേക്ക് പോകുമോ , അതോ പീഡനം തന്നെ തുടരുമോ , എന്താണ് ഇതിനൊരു പരിഹാരം ,, ഇത്തരം ഒരു സിസ്റ്റം അബദ്ധം ആകുമോ എന്നൊക്കെ തലപുകഞ്ഞു ചര്‍ച്ചിക്കുന്നതിനിടയില്‍ ...എന്റെ പ്രിയ കൂട്ടുകാരനും , രസികനും , സര്‍വോപരി നല്ലൊരു മനുഷ്യനും ആയ മിസ്റ്റര്‍ പോഞ്ഞിക്കര പറഞ്ഞ ,,, ഞങ്ങളെ മനസ്സ് തുറന്നു , സ്വയം മറന്നു ചിരിപ്പിച്ച ഒരു ഡയലോഗ് ഉണ്ട്...

'
'
'''അതേ ഈ മഴക്കാലത്തേ ,, തോട്ടില്‍ വെള്ളം പൊങ്ങുമ്പോള്‍ ഉണ്ടല്ലോ , മീന്‍ കേറത്തില്ലാരിക്കും എന്ന് കരുതി ആരും കൊട്ട കുത്താതെ ഇരിക്കത്തൊന്നും ഇല്ല ... കൊട്ട കുത്തിയോ .....മീന കേറിയിരിക്കും !!!
ജേ൪ണലിസം പഠിക്കണം എന്ന മോഹവുമായി 5 കൊല്ലം മുന്പ് ചെന്ന്കേറിയത് വലിയ ഒരു സിങ്കത്തിനെ മടയിലായിരന്നു.. ഉസ്താദ് ഞങ്ങടച്ഛ൯ ഖാ൯..!!!;
ചെന്നപാടേ ദക്ഷിണ വെക്കാ൯ പറഞ്ഞു.. ഹ,,,ഹഹ,,,, ഹഹഹ. ഏതുംപോരാത്ത എന്നോട്... ആദ്യ പാഠങ്ങള് പറഞ്ഞ് തന്ന അമ്മയെ മനസ്സ്ല് ധ്യാനിച്ച് നിലത്തൂന്ന് ഒരു പറ തുണിയെടുത്ത് ബാ൪സോപ്പിട്ടൊരലക്കങ്ങലക്കി,, ബി.എ. ആംഗലേയ സാഹിത്യം.. പിന്നെ 3 വ൪ഷങ്ങള് കഴിഞ്ഞ് അതേ മോഹവുമായി,,, അതേ സിങ്കത്തിന്റടുത്തേക്ക്,, ദക്ഷിണ വെക്കാ൯ എന്റെ കയ്യിലാകെ ഉള്ളത് ഒരുകെട്ട് വിവരക്കേടാണ്,,,, പിന്നെ 2 കൊല്ലം എം. എ. ആംഗലേയ സാഹിത്യം,,.

ഇന്നിപ്പം സിംഹത്തിനോട് ചോദിക്കാനൊന്നും പോയില്ല..
നേരെ വേറൊരു പുലിയെ ചെന്നു കണ്ടു... പന്തോം കൊളുത്തിപ്പട,,,ഇനി പെണ്കുട്ടികള്ക്ക് സീറ്റ് കൊടുക്കേണ്ട എന്നാണ് തീരുമാനമത്റേ,,,
ഞാനുപ്പിച്ചു. എങ്കിലീസീററ് എനിക്കുതന്നെ,,,,

അങ്ങനെ ഏതോ ഒരാണിന്റെ വഴി മുടക്കി...
പഴയ കാലത്തിലെ ക്യംപസിലും - പുതിയ കാലത്തിലെ ക്യംപസിലും ---
രണ്ടിലും പഠിക്കേണ്ട സ്ഥിതി ഇവിടെ ആര്ക്കെങ്കിലും ഉണ്ടെങ്കിൽ മാത്രം അല്ലേ ,, ക്യംപസുകൾക്ക് വെല്ലോം നഷ്ടപ്പ്ടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി ഉള്ളു.. ക്യംപസ്സുകൽക് എന്താണ് നഷ്ടപ്പെടുന്നത് എന്ന ചോദ്യം ആപേക്ഷികം ആണ് . ഇവിടൊരു കുഞ്ഞിനും ഒന്നും നഷ്ടപ്പെടുന്നില്ല .. ഇനി ഉണ്ടെങ്കിൽ തന്നെ ഒരാളുടെ നഷ്ടം മറ്റൊരാളുടെ ലാഭം ആണെന്നൊക്കെ ഓർത്തങ് സമാധാനിക്കാം ..
തലമുറകൾ ക്യംപസ്സുകളിൽ വന്ന് വട്ടം കറങ്ങി പടിയിറങ്ങുകയാണ് പതിവ് . ക്യാമ്പസ് എന്നും എല്ലാം കണ്ടുകൊണ്ടു ഒര് കെട്ടിലമ്മയുടെ ഭാവത്തോടെ വാഴുന്നു..
പഴയ തലമുറ എന്ന് നമ്മൾ മുദ്ര ചാർത്തിയവർ എന്നും പുതിയ തലമുറയെ നോക്കി അസൂയപ്പെട്ടിട്ടെ ഉള്ളു , ഹോ അവിടെയും ദുഷിപ്പാണ് ,, എല്ലാ കാലത്തിലെയും പഴയതലമുറക്ക് യുവത്വത്തോട് ഒരു തരം പിണക്കോം കുശുമ്പും ഒക്കേണ്ട് .. മാത്രമല്ല ഞങ്ങളുടെ കാലത്ത് എങ്ങും നിങ്ങൾ ഇപ്പൊ അനുഭവിക്കുന്ന ഈ സൌകര്യങ്ങൾ ഒന്നും ഉണ്ടാരുന്നില്ല,, ഒരു മുണ്ട് വേണേൽ അമ്മാവനോട് ,,,,," എന്നിങ്ങനെയുള്ള പറച്ചിലുകളും ,,, വിലാപങ്ങളും ..
പുതിയ തലമുറക് ആണെങ്കിൽ പൂർവികർ അനുഭവിച്ചിരുന്ന ചില ഭാഗ്യങ്ങൾ ഒക്കെ അന്യവുമാണ് .. ഒരു കത്ത് - അതിന്റെ മറുപടി വരാൻ രണ്ടു ദിവസം വൈകിയാലുള്ള വിങ്ങലും പൊള്ളലും മനോവിഷമവും പറഞ്ഞാല പോലും ഉൾക്കൊള്ളാൻ കഴിയാത്ത കാലത്താണ് പുതിയ തലമുറ ജീവിക്കുന്നത് ..
ഇനി ചോദിക്കട്ടെ ? പുതിയ കാലത്ത് ക്യാമ്പസ്‌ എന്ന് പറയാൻ കൊള്ളാവുന്ന സാധനം എത്ര എണ്ണം ഉണ്ട് കേരളത്തിൽ ? മഹാരാജാസ് പോലുള്ള പേര് കേട്ട തറവാട്ടിൽ ആധുനിക മനുഷ്യർ ഇഷ്ടപ്പെടുന്ന , പറയാൻ കൊള്ളാവുന്ന എത്ര കോഴ്സുകൾ നടത്തുന്നുണ്ട് ?
നേര് , പറഞ്ഞാൽ യാതൊരു പ്രൊഫഷനൽ കോഴ്സിനും സീറ്റ് കിട്ടതിരിക്കുകയോ , അല്ലെങ്കിൽ അതിനൊക്കെ ചില്ലിക്കാശു മുടക്കാനോ
ഗതിയില്ലാതെ വാട്ടക്കൊട്ടെൽ വെള്ളം കോരുന്ന പാവപ്പെട്ടവർടെ മക്കൾ ആണ് കൂടുതലും ഇപ്പോൾ പഴയ കാലത്തെ കേള്വി കേട്ട ക്യാമ്പസുകളിൽ പഠിക്കുന്നത് ..അവനെ സമ്പന്തിച് ,,,, പാവം കുഞ്ഞുങ്ങള്ക്ക് നഷ്ടപ്പെടുന്നത് എന്താണ് എന്ന് ചോദിച്ചാൽ "നല്ലൊരു ഭാവി " ആണെന്ന് ഞാൻ തറപ്പിച്ച് പറയും .. ഇതിൽ ഏറ്റവും വിഷമകരമായ കാര്യം "ഭാവി എന്തായിരിക്കണം " എന്ന് അറിയാത്തവർ ഭാവി നഷ്ടപ്പെടുന്നത് എങ്ങനെ അറിയാൻ എന്നതാണ് , പിന്നെ പഴയ തലമുറയിലെ വായനക്കാരുടെ സുഖത്തിനു വേണമെങ്കിൽ , മൊബൈൽ ഫോണിന്റെയും ലാപ്‌ ടോപ്പിന്റെയും മോണിട്ടറിലേക്ക്‌ നോക്കിയിരുന്ന് പുതുതലമുറ ,,, പ്രണയം സൗഹൃദം പിന്നെ "എന്തിന്റെയൊക്കെയോ അന്തസത്ത " നഷ്ടപ്പെടുത്തുന്നു എന്ന് പറയാം .. പക്ഷെ പ്രണയത്തിന്റെ കാര്യത്തിലും സൌഹൃദത്തിന്റെ കാര്യത്തിലും പുതിയ തലമുറ പണ്ടുള്ളവരെക്കാൾ എത്രയോ ആത്മാർഥത കാട്ടുന്നു..
ഈ കാലത്ത് ക്യംപസ്സുകൾ പിരിയുമ്പോൾ എന്നെ ഒരു സഹോദരി ആയി കാണണം എന്ന് പറയുന്നവർ വിരളമാണ്. അതേപോലെ "ഈശ്വരനില്ല " എന്ന് പറഞ്ഞ് അവസാനം കുറെ വര്ഷങ്ങള്ക് ശേഷം ഗുരുവായൂർ അമ്പല നടയിൽ വെച്ച് കണ്ടുമുട്ടുന്ന സുഹൃത്തുക്കൾക്ക് കാലാകാലങ്ങളിൽ എന്നപോലെ ഇക്കാലത്തും ഒരു പഞ്ഞോമില്ല ..
കലാലയ രാഷ്ട്രീയം അത്ര ശക്തമായല്ലെങ്കിലും ഇന്നും നിലനിൽക്കുന്നു ..കാലത്തിനനുസരിച്ച് മാറ്റം അനിവാര്യം ആണ് .. നഷ്ടങ്ങളെക്കുറിച്ചോർത്ത് എന്തിന് വ്യാകുലപ്പെടണം ??
അല്ല കലാലയത്തിന് ഇനി എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടുവെങ്കിൽ അത് തിരിച്ച് കിട്ടിയിട്ടിപ്പോൾ എന്ത് ചെയ്യാനാണ് ??
**************************************************************

ഒര് പത്രം , ജെർനൂ....സിനെ തിരയുന്നു എന്ന് കണ്ടപ്പോൾ എഴുതി അയച്ചത് , അവര് വിളിച്ചില്ല എന്ന് മാത്രം അല്ല , കൂട്ടുകാരുടെ കളിയാക്കലും --' ഞാൻ സീര്യസ് അല്ലത്രേ '
ഒരു കൂട്ടുകാരിയുടെ മനസ്സിലിരിപ്പ് പറയാം . അവള് ഇപ്പോള് രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് . ഭാഗ്യവതി .
മ് മ് .. അവള് രണ്ടാമതും ഗര്‍ഭിണി ആണെന്നറിഞ്ഞു ഞാന് ഒരിക്കല് കാണാന് ചെന്നിരുന്നു . പണ്ടേ ദുര്ബല ,,പിന്നേം പിന്നേം ഗര്‍ഭിണി ,, ഗര്‍ഭിണി എന്ന അവസ്ഥ . അന്ന് അവള്ടെ ആദ്യത്തെ കുഞ്ഞിനു ഒരു വയസ്സ് തികഞ്ഞിട്ടില്ല . കുഞ്ഞിനെ അവള്ടെ ഉമ്മച്ചി ആണ് പരിപാലിക്കുന്നത് . അവള്ടെ വയറ്റില് കുഞ്ഞു ചവിട്ടും , പാലുകുടിക്ക...ും , അതൊക്കെ അവളേയും അവള്ടെ ഉള്ളിലുള്ള കുഞ്ഞിനേയും ദോഷകരമായി ബാധിക്കും എന്ന് . ,. ഇത്ര പെട്ടന്നു തന്നെ രണ്ടാമത് ഒരു കുഞ്ഞു വേണമായിരുന്നോ ,നിനക്ക് 22 വയസ്സ് ആയിട്ടല്ലേ ഉള്ളൂ , നിനക്ക് ഒന്നും വിവരം ഇല്ലാരുന്നോ ആരോഗ്യം നോക്കേണ്ടാരുന്നോ എന്നൊക്കെ ഞാന് ഒരു ഗൈനക്കോലജിസ്റിനെ പോലെ ഉപദേശിച്ചു . എനിക്കു അതല്ലേ പറ്റു , വല്യ മുടക്കും ഇല്ല .. അവള് പതിയെ എന്നോട് പറയുവ, എടി അത് മനപ്പൂര്വ്വം അല്ല അറിയാതെ പറ്റിയതാണ് എന്ന് . 4 ദിവസം രണ്ടും വഴക്കാരുന്നു , പിന്നെ വഴക്ക് മാറി ,,,ഇണങ്ങി ,, പിന്നെ പെട്ടന്ന് സ്നേഹം പ്രകടിപ്പിച്ചപ്പോള് അറിയാതെ ... {{{{{{ ചേട്ടനും യമുനാ റാണിയും കൂടി വര്ത്താനം പറഞ്ജോണ്ടിരുന്നപ്പോള് അടുത്തിരുന്ന ....അറിയാതെ ,,,, ഏയ് അങ്ങനെ ആവാന് വഴിയില്ല }}}}}}.
ആ അതെന്നേലും ആകട്ടെ , ,
ഞാന് : , ""എടി ഏതായാലും പെട്ടന്ന് രണ്ട് കുഞ്ഞുങ്ങള് ആയല്ലോ , ഇനി സമാധാനമായി കുടുംബോം നോക്കി ഇരിക്കാമല്ലോ ..
അവള് : ഓ ഒരു കുഞ്ഞ് കൂടി വേണം ,.

നല്ല കാര്യം ആണ് , സന്തോഷം അല്ലേ മൂന്ന് കുഞ്ഞുങ്ങള് ഒക്കെ , ആട്ടെ മൂന്ന് മതിയോ ??
പുള്ളി പറയുന്നത് മൂന്ന് പേരെങ്കിലും കുറഞ്ഞത് വേണമെന്നാ ..
അതെന്താ ??
""ഓ ഇപ്പോഴത്തെ കാലം അല്ലേ , എപ്പോഴാ എന്നാ വരിക എന്നൊന്നും പറയാന് പറ്റില്ലല്ലോ , ഇപ്പൊ പത്രത്തില് എന്നും കാണാം , വണ്ടി ഇടിച്ചോ , വെള്ളത്തില് പോയോ ഒരെണ്ണം അങ്ങ് ചത്തുപോയാല് മറ്റേതിനു കൂട്ട് വേണ്ടേ , അത് കൊണ്ട് ഒരു കുഞ്ഞു കൂടെ വേണം .. എന്ന് //""
മിടുക്കി , അവള് ഏതു കുഞ്ഞിനെ ആണോ കൊടുക്കാന് വെചേക്കുന്നത് . ഏതേലും അമ്മ ഇങ്ങനെ പറയുമോ??
കെട്ടിയവനും കൊള്ളാം , മിടുക്കനാ . മിടുക്കനാ …..
ഈ കാര്യം ഒരാളോട് പറഞ്ഞപ്പോള് പുള്ളി പറയുവാ , ഇവളെയൊക്കെ സൃഷ്ടിച്ച നേരത്ത് വാഴ വെച്ചാ മതിയാരുന്നു എന്ന് , (പിന്നേ പാതിരായിക്ക് കെടക്കപ്പായെന്നു എണീറ്റ് പോവല്ലേ ,,വാഴ വെക്കാന് !!))


ഇപ്പോള് ഉള്ള കുഞ്ഞുങ്ങള്ക്കും , ഇനി ഉണ്ടാകാന് പോകുന്ന കുഞ്ഞിനും , വീണ്ടും 4 ദിവസം വഴക്കുണ്ടാക്കിയാല് പിന്നെ അറിയാതെ എങ്ങാനും കുഞ്ഞുണ്ടായിപ്പോയാല് ആ കുഞ്ഞിനും , അവള്ക്കും കേട്ട്യോനും , കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു ..





എന്ന് സ്വന്തം ജാനകിക്കുട്ടി ..